12 കാരിയെ ബലാത്സംഗം ചെയ്യാന്‍ മൂന്നു പുരുഷന്മാരെ അമ്മ വീട്ടിലെത്തിച്ചിരുന്നു, അറസ്റ്റ്

0

അഹമ്മദാബാദ്: ഉത്തര്‍പ്രദേശിനും ത്രിപുരയ്ക്കും തെലങ്കാനയ്ക്കും ശേഷം ഗുജറാത്തില്‍ നിന്നും ആ നടുക്കുന്ന വാര്‍ത്ത വരുന്നു. പന്ത്രണ്ടുകകാരി പെണ്‍കുട്ടിയെ അമ്മയുടെ സഹായത്തോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍, അമ്മയെ പിടികൂടാനായിട്ടില്ല.

ഗുജറാത്തിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. ഒരു വര്‍ഷത്തോളമായി മൂന്നു പുരുഷന്മാര്‍ ചേര്‍ന്നു മകളെ പീഡിപ്പിക്കുകയാണെന്നും അമ്മ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി പിതാവാണ് പോലീസിനെ സമീപിച്ചത്. ശാനതി ദന്തുകിയ (46), ബാബുഭായി സര്‍തര്‍പര (43), ചന്ദ്രേഷ് സര്‍തന്‍പര (32) എന്നിരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here