കൊച്ചി: മഠത്തില്‍വച്ച് ഒരിക്കല്‍ കടന്നു പിടിച്ചു. വീഡിയോ കോളിലൂടെ അശ്ശീല സംഭാഷണം നടത്തി… കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നടക്കുന്നതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റൊരു കന്യാസ്ത്രീ നടത്തിയ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നു.

വീഡിയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചതായും ബലാത്സംഗ കേസിലെ സാക്ഷി മൊഴി നല്‍കി. മീഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. ബിഷപ്പിന്റെ സ്വാധീനം ഭയന്നാണ് നേരത്തെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍, പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല.

2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്കു കീഴിലും ജോലി നോക്കിയിരുന്ന കന്യാസ്ത്രീയെ 2017നുശേഷം ഒരു പ്രശ്‌നത്തെ തുടര്‍ന്ന് കേരളത്തിലേക്കു സ്ഥലം മാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തില്‍ താമസിക്കവേ, പ്രശ്‌നങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ ബിഷപ് എത്തുകയും കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് സാക്ഷിമൊഴിയില്‍ പറയുന്നത്. ബിഷപ് തന്റെ ശരീരഭാഗങ്ങള്‍ കാണിക്കുകയും കന്യാസ്ത്രീയോടും കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ലെന്നും അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു.

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജിയിലുള്ള വാദം നാളെ തുടങ്ങാനിരിക്കെയാണ് കന്യാസ്ത്രീയുടെ സാക്ഷി മൊഴി പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here