ആരാധകരോട് മാന്യമായി പെരുമാറുന്ന നടനാണ് മോഹന്‍ലാല്‍. അവര്‍ക്കൊപ്പം പടമെടുക്കാന്‍ മുഷിവൊന്നും കാട്ടാറുമില്ല. അതിരുകടന്ന പ്രവൃത്തികള്‍ തന്റെ ആരാധകര്‍ ചെയ്യരുതെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ട്.

എന്നാല്‍ അടുത്തിടെ തിരുവല്ലയില്‍ ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തി മടങ്ങുന്നതിനിടെ മോഹന്‍ലാലിന്റെ കാര്‍ ചേസ് ചെയ്ത് പിന്നാലെക്കൂടി സെല്‍ഫിയാവശ്യപ്പെട്ട ആരാധകരെ താക്കീത് ചെയ്തായിരുന്നു ലാലിന്റെ മടക്കം.

പുറത്തിറങ്ങി അവര്‍ക്കൊപ്പം സെല്‍ഫിക്ക് നിന്നുകൊടുത്തശേഷം തിരികെ കാറില്‍ കയറുന്നതിനിടെയാണ് ‘മേലാല്‍ ഇതാവര്‍ത്തിക്കരുത്’ എന്ന് മോഹന്‍ലാല്‍ കടുപ്പിച്ച് പറഞ്ഞത്. മോഹന്‍ലാല്‍ ആരാധകരുടെ നവമാധ്യമക്കൂട്ടായ്മകളില്‍ തന്നെയാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളതും.

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on

LEAVE A REPLY

Please enter your comment!
Please enter your name here