ഓര്‍ക്കുക…നാളെ ഇതു നിങ്ങള്‍ക്കും സംഭവിക്കാം, കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് നിലതെറ്റി താഴെ വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ ജനക്കൂട്ടം

0
3

കൊച്ചി: ലോഡ്ജിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്കു നോക്കുന്നതിനിടെ, നിലതെറ്റി യുവാവ് താഴേക്കു വീണു. റോഡ് സൈഡിലിരുന്ന ബൈക്കില്‍ തട്ടി നിലത്തേക്കു പതിച്ച്, അവിടെക്കിടന്ന് പിടയുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ജനക്കൂട്ടും.
ഒരു കൂട്ടര്‍ ചുറ്റുംകൂടി നോക്കിനിന്നു, മറ്റു ചിലര്‍ കണ്ടിട്ടും കാണാതെ നടന്നുപോയി. കൊച്ചി നഗരമധ്യത്തില്‍ പത്മ ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം അപകടം അരങ്ങേറിയത്. തൃശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശിയായ സജിയാണ് നിറയെ ആളുകളും വാഹനങ്ങളുണ്ടായിരുന്ന ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ടത്. അതുവഴി വന്ന ഒരു വീട്ടമ്മ വിഷയത്തില്‍ ഇടപെട്ടതോടെ ചിലരെങ്കിലും അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞുനോക്കാന്‍ തയാറായത്.
വീട്ടമ്മ നിരന്തരം അഭ്യര്‍ത്ഥിച്ചപ്പോള്‍ ചിലര്‍ സജിയെ ഒരു ഓട്ടിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍മാറുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. വീട്ടമ്മ റോഡിനു നടുവിലേക്ക് കയറി നിന്ന് ഒരു കാര്‍ തടഞ്ഞു നിര്‍ത്തി. അതിലാണ് സജിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ട്രോമാ കെയര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്.
എറണാകുളം സ്വദേശിനിയായ അഭിഭാഷക രഞ്ജിനിയാണ് സജിയെ രക്ഷിക്കാന്‍ മുന്‍കൈയെടുത്തതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആ മനുഷ്യനെ കാത്തിരിക്കുന്നവരെ കുറിച്ചാണ് ഇടപെടുമ്പോള്‍ ചിന്തിച്ചതെന്ന് അവര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here