മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്നും വീട്ടില്‍ വച്ചിരുന്ന മദ്യം എടുത്തുമാറ്റിയെന്നും ആരോപിച്ച് സ്വന്തം പിതാവിനെ മര്‍ദ്ദിക്കുകയും ഉടുമുണ്ട് പറിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസ്സെടുത്തു.

മാവേലിക്കര കല്ലുമല ഉമ്പര്‍നാട് കാക്കാനപ്പള്ളി കിഴക്കതില്‍ വീട്ടില്‍ രവീഷ്(29) ആണ് സ്വന്തം പിതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു.

തുടര്‍ന്ന് കുറത്തിക്കാട് പോലീസ് സംഭവം സ്ഥിതീകരിക്കുകയും കേസ്സെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രവീഷിനെതിരേ വധശ്രമത്തിന് കേസ്സെടുത്തിട്ടുണ്ടെന്ന അറിയിപ്പുണ്ടായത്. ബിഗ്ബി എന്ന മമ്മൂട്ടി ചിത്രത്തിലെ രംഗം കൊണ്ടുണ്ടാക്കിയ ട്രോളിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here