18 തികഞ്ഞാല്‍ പുരുഷനു വിവാഹം കഴിക്കാം, നിയമം വരുന്നു

0

ഡല്‍ഹി: പുരുഷനും 18 തികഞ്ഞാല്‍ വിവാഹം കഴിക്കാന്‍ നിയമം വരുന്നു. പുരുഷന്റെ വിവാഹപ്രായം കുറച്ച് സ്ത്രീകളുടേതിനു തുല്ല്യമാക്കാനണ് ആലോചന. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഇതിനായി ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ നിയമപ്രകാരം പുരുഷന് 21 ആണ് വിവാഹപ്രായം.

ശൈശവ വിവാഹങ്ങള്‍ നിയമ വിരുദ്ധമാണെങ്കിലും ഇരു കക്ഷികള്‍ക്കും വിവാഹ പ്രായമെത്തുമ്പോള്‍ വിവാഹം നിയമവിധേയമാക്കാനുള്ള വ്യവസ്ഥ എടുത്തു കളയാനും നീക്കമുണ്ട്. ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കും.
.

LEAVE A REPLY

Please enter your comment!
Please enter your name here