ഈ മനുഷ്യന്‍ 22 വര്‍ഷമായി ആമസോണ്‍ വനത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നു

0

സാവോപോളോ: 22 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിയുന്ന ഒരാളുണ്ട്. ഇയാളുടെ ഗോത്രമോ പേരോ ആര്‍ക്കും അറിയില്ല…

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലാണ് ഗോത്രവര്‍ഗത്തില്‍പ്പെട്ട ഇയാള്‍ കഴിയുന്നത്. ഇയാളെ 22 വര്‍ഷമായി നിരീക്ഷിക്കുന്ന ബ്രസിലീലെ ഇന്ത്യന്‍ ഫൗണ്ടേഷനാണ് ഇയാളുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. വനത്തില്‍ മരം മുറിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. 2018 മേയ് മാസം വരെ ഈ മനുഷ്യനെ സംഘടന കണ്ടിട്ടുണ്ട്.

വനത്തില്‍ നടന്ന കൈയേറ്റങ്ങളില്‍ ഈ മനുഷ്യല്‍ ഉള്‍പ്പെട്ട ഗോത്രത്തിലെ മറ്റംഗങ്ങള്‍ മരണപെട്ടിരിക്കാമെന്നാണ് അനുമാനം. സ്വന്തമായി നിര്‍മ്മിച്ചിട്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിയാണ് ഇയാള്‍ കഴിയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here