ഡൊഡോമ: വെള്ളത്തിനടിയില്‍ വച്ച് കാമുകിയോട് വിവാഹാഭ്യര്‍ത്ഥ നടത്തിയ യുവാവ് മുങ്ങി മരിച്ചു. അമേരിക്കന്‍ സ്വദേശി സ്റ്റീവന്‍ വെബെറാണ് ടാന്‍സാനിയയില്‍ അവധിയാഘോഷിക്കുന്നതിനിടെ മുങ്ങി മരിച്ചത്.


വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ, സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കിയാണ് സ്റ്റീവന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ഒരു മോതിരം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം മുകളിലേക്ക് ഉയരാന്‍ സ്റ്റീവുന കഴിഞ്ഞില്ല.

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് പെമ്പ ദ്വീപിലാണ് സ്റ്റീവനും കാമുകി കെനേഷ അന്റോയിനും അവധി ആഘോഷിച്ചത്. കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തിലുള്ള മരത്തില്‍ തീര്‍ത്ത കിടപ്പുമുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here