ലൈസാമ്മ ഇനിയും ജീവിക്കും, അഞ്ച് പേരിലൂടെ….

0
10

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ഇടമന്നയില്‍ ജോണിന്റെ ഭാര്യ ലൈസാമ്മ (50) യാത്രയായി.

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ലൈസാമ്മ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. കഴിഞ്ഞ ആറാം തീയതി മുടുക്കല്ലൂര്‍ ആശുപത്രിയില്‍ പോകവെ ബസില്‍ നിന്ന് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ നില ഗുരുതരമായി ലൈസാമ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന കെ എന്‍ ഒഎസില്‍ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ട്ടി സ് ആശുപത്രിയിലും ഒരു വൃക്കയും, കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും, ഒരു വൃക്കകോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനമായി നല്‍കി.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ രോഗിക്കാണ് ഹൃദയം നല്‍കിയത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി.

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങള്‍ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തന്‍ പ്രതീക്ഷയാകമെന്നും അത് കണ്ട് അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്ന് നേഴ്‌സ് കൂടിയായ മകള്‍ ജോഷ്‌ന പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here