റോഡില്ല, ഗര്‍ഭിണിയെ നാലുകിലോമീറ്റര്‍ മുളയില്‍ കെട്ടിത്തൂക്കി ആശുപത്രിയിലേക്ക്, വഴിയില്‍ പ്രസവിച്ചു

0

ഹൈദരാബാദ്: വാഹനസൗകര്യമില്ലാത്ത ഗ്രാമത്തില്‍നിന്നു ഗര്‍ഭിണിയെ മുളങ്കമ്പില്‍ കെട്ടിത്തൂക്കി കിലോമീറ്ററുകള്‍ അവര്‍ നടന്നു. വഴിമദ്ധ്യേ യുവതി പ്രസവിച്ചു. പിന്നെ സംഘം ഊരിലേക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് വിസിയനഗരം ജില്ലയിലെ ആദിവാസി ഊരിലെ മുത്തമ്മയെന്ന യുവതിയെ മുളങ്കില്‍ കെട്ടിത്തൂക്കി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചുമന്നുകൊണ്ടുപോകുന്ന വീഡിയോയാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. പാറക്കെട്ടുകളും ചെളിയും നിറഞ്ഞ ദുര്‍ഘടമായ വഴികളിലൂടെയാണ് നാലു കിലോമീറ്റര്‍ അവര്‍ നടക്കുന്നത്. ഏഴു കിലോമീറ്റര്‍ അകലെയാണ് ഗ്രാമത്തിലെ ആശുപത്രി. ആശുപത്രിയില്‍ എത്തിക്കാനായില്ലെങ്കിലും അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്നതാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here