പള്ളി പരിസരത്ത് പെണ്‍ കുഞ്ഞിനെ ഉപേക്ഷിച്ചു; അള്ളാഹു തന്നതാണെന്നു കരുതി നോക്കണം; വാക്‌സിനുകള്‍ എടുക്കണമെന്നും കുറിപ്പ്

0

കോഴിക്കോട് മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്കു സമീപം ഇസ്ലാഹിയ പള്ളി പരിസരത്ത് നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കുഞ്ഞിനെ പൊതിഞ്ഞുവച്ച പുതപ്പിനകത്ത് ഒരു കുറിപ്പും വച്ചിരുന്നു.

”അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം’എന്നായിരുന്നു കുറിപ്പ്. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാര്‍ഥികള്‍ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here