കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കപ്പെട്ട ഒരു ചിത്രത്തില്‍ ചേര്‍ത്തിരുന്ന വാചകങ്ങളാണിത്. റോഡുവക്കത്ത് ഉപേക്ഷിച്ചിട്ട ഒരു പിടി ആമ്പല്‍പ്പൂക്കളായിരുന്നു ചിത്രത്തില്‍.

പുതുപ്പള്ളി മണര്‍കാട് റോഡരുകിലാണ് പറിച്ചെടുത്തശേഷം കൗതുകം നശിച്ചതോടെ ആമ്പല്‍പ്പൂക്കളെ റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടത്. ഈ കാഴ്ച കണ്ട് അഭിജിത്തെന്നൊരാളാണ് ഫോട്ടോ പകര്‍ത്തിയത്.

ഇത്തരം കാഴ്ച പതിവായതോടെയാണ് ഇത്തരമൊരു പ്രചരണം നടത്താന്‍ തീരുമാനിച്ചത്. കോട്ടയത്തെ ദൃശ്യ വിസ്മയങ്ങള്‍ കാത്തുസൂക്ഷിക്കാമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കുറിപ്പവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:


മലരിക്കലും അമ്പാട്ടുകടവിലും പ്രകൃതി നമുക്കായി ഒരുക്കിയ ആമ്പല്‍ വസന്തം നമുക്ക് പിന്നില്‍ വരുന്നവര്‍ക്കും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?
പുതുപ്പള്ളി മണര്‍കാട് റോഡരുകില്‍ ആമ്പല്‍പ്പൂക്കള്‍ പറിച്ചെടുത്തത് ആരോ വലിച്ചെറിഞ്ഞ നിലയില്‍ കിടക്കുന്ന കാഴ്ച്ചയാണിത്. ദൃശ്യ ഭംഗിയുടെ ആവേശത്തില്‍ പൂക്കള്‍ ഇറുക്കുമ്പോള്‍ ഒന്നോര്‍ക്കണേ ഒരു ദിവസത്തെ ആയുസ്സുപോലും പറിച്ചെടുത്താല്‍ ഈ പൂക്കള്‍ക്കുണ്ടാവില്ല.പറിച്ചെടുക്കുന്ന പൂക്കള്‍ പലരും വഴിയരുകില്‍ ഉപേക്ഷിച്ചു പോകുന്നതും വേദനിപ്പിക്കുന്ന കാഴ്ച്ച തന്നെ. മരുന്നടിച്ചു നിലം കൃഷിക്കായി ഒരുക്കും വരെ കാത്തു സൂക്ഷിക്കാം നമ്മുടെ കോട്ടയത്തെ ദൃശ്യ വിസ്മയങ്ങള്‍”

LEAVE A REPLY

Please enter your comment!
Please enter your name here