കൊല്ലം തീരത്ത് തിരമാല പതയുന്നു

0

കൊല്ലം കടല്‍തീരങ്ങളില്‍ തിരമാല പതഞ്ഞുകയറുന്ന പ്രതിഭാസം രൂപപ്പെടുന്നു.

സംഭവമറിഞ്ഞ് നിരവധി പേരാണ് ഇത് നേരില്‍ കാണാന്‍ എത്തുന്നത്. തീരദേശ വാസികളും കുട്ടികളുo സന്ദര്‍ശകരുമെല്ലാം പതയുന്ന തിരമാലയില്‍ കളിക്കുന്ന ദൃശ്യങ്ങളും നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൊല്ലം ബീച്ച്, തിരുമുല്ലവാരം തുടങ്ങിയ പ്രദേശങ്ങളില്‍ 3 ദിവസത്തിലേറെയായി ഇതു തുടരുകയാണ്. കാലവര്‍ഷം കനത്ത തിനു പിന്നാലെയാണ് ഇത് ദൃശ്യമായത്. കടലില്‍ വന്‍തോതില്‍ മാലിന്യം അടിഞ്ഞുകൂടുന്നതാണ് തീരത്ത് പതയുണ്ടാക്കുന്നതിന് കാരണമെന്ന് സമുദ്ര ഗവേഷകര്‍ പറയുന്നു.

പതയില്‍ കളിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമോയെന്നും ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here