പാഞ്ഞുപോയ ജീപ്പില്‍ നിന്നും തെറിച്ചുവീണെങ്കിലും ഒന്നരവയസ്സുകാരന്‍ വെളിച്ചംകണ്ട് ഇഴഞ്ഞെത്തിയത് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍. വനപാലകര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചശേഷം പോലീസിന് കൈമാറി. പിന്നേട് രക്ഷിതാക്കളെ കണ്ടെത്തി കുഞ്ഞിനെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. കുഞ്ഞിന് മുഖത്തും തലയിലും ചെറിയ പരുക്കുകളുണ്ട്.

മൂന്നാര്‍ രാജമലയിലാണ് സംഭവം. പഴനിയില്‍ പോയി മടങ്ങിവരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പില്‍നിന്നാണ് കുഞ്ഞ് താഴെ വീണത്. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ലെന്നാണ് വിവരം. 40 കിലോമീറ്റര്‍ പിന്നിട്ട് ജീപ്പ് വീടിനടുത്തെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കളറിയുന്നതത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here