പൂവന്‍ കാലിയയും സുന്ദരി കോഴിയും കല്ല്യാണം കഴിച്ചു, എന്തിനെന്നോ ?

0

ചത്തീസ്ഗഢ്: ദന്തേവാഡയില്‍ ഹിരാനറിലായിരുന്നു ഈ വിവാഹം. കാലിയയെന്ന പൂവനും സുന്ദരിയെന്ന പിടക്കോഴിയുമാണ് വധൂവരന്മാര്‍. ജാതി മത തര്‍ക്കങ്ങളൊന്നുമില്ല. ഇരുവരും പ്രശസ്തമായ കടക്‌നാഥ് കരിങ്കോഴികളാണ്.
എന്തിനായിരുന്നു ഇത്തരമൊരു വിവാഹമെന്ന് ചോദിച്ചാല്‍ പ്രാദേശിക വാസികള്‍ പറയും ‘ കടക്‌നാഥ് കോഴികളെക്കുറിച്ച്, അതിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണത്തിന്…’

ഇവിടെ ഇത്തരമൊരു കല്ല്യാണം നടത്തുമ്പോഴും കടക്‌നാഥ് കോഴിയുടെ ജന്മദേശത്തെ ചൊല്ലി മധ്യപ്രദേശും ചത്തീസ്ഗഢും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ചെന്നൈയിലെ ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രറി അധികൃതര്‍ക്കു മുന്നില്‍ ഇരു സംസ്ഥാനങ്ങളും അവകാശവാദം ശക്തമായി ഉന്നയിച്ചിരിക്കുകയാണ്. അപൂര്‍വ്വയിനം പക്ഷിയാണെന്നതിനാല്‍, ജിയോഗ്രാഫിക്കല്‍ ഇന്‍ഡിമകക്ഷന്‍ ടാഗ് ഭാവിയില്‍ ഇവയുടെ വിപണനത്തിനും വ്യാപാരത്തിനും നിര്‍ണ്ണായകമാണ്.

മധ്യപ്രദേശിലെ ജൗബ ജില്ലയിലാണ് കടക്‌നാഥ് കോഴികളുടെ ജന്മദേശമെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം. ഇവിടുത്തെ ആദിവാസികള്‍ കടക്‌നാഥ് കോഴികളെ പരമ്പരാഗതമായി വളര്‍ത്തുന്നവരാണ്. അതേസമയം, നക്‌സല്‍ ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമായ ദന്തേവാഢ ജില്ലയാണ് കടക്‌നാഥ് കോഴികളുടെ ജന്മനാടെന്നാണ് ചത്തീസ്ഗഢിന്റെ വാദം. ഇരുസംസ്ഥാനങ്ങളും കടക്‌നാഥ് കോഴികളില്‍ നിന്ന് ലാഭം കൊയ്യാനുള്ള തീവ്രശ്രമങ്ങളിലാണ്.

ഹൃദ്രോഗികള്‍ക്കും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും അത്യുത്തമം

പ്രോട്ടീന്‍ സമ്പന്നമായ, ഏറെ ഔഷധഗുണമുള്ള ഈ കോഴികള്‍ക്ക് ബ്രോയിലര്‍ കോഴിയേക്കാള്‍ മൂന്നിരട്ടിയാണ് വില. ഉയര്‍ന്ന അളവിലുള്ള അയണ്‍ അംശവും കുറഞ്ഞ കൊഴുപ്പുമാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. തൂവലിനും മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുത്ത നിറമാണ്. ഹൃദ്രോഗികള്‍ക്കും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഇവ അത്യുത്തമമാണ്. ഉയര്‍ന്ന തോതില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ള ഇവയുടെ ഇറച്ചി രക്തക്കുഴലുകിലെ അതിറോസ്‌ക്ലിറോസിസ് ( കൊഴുപ്പ് അടിയുന്ന അവസ്ഥ) കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here