കൂടത്തായി കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞതോടെ ഞെട്ടിയത് കൊല്ലം ജില്ലക്കാരാണ്. പ്രധാന പ്രതി കാരണം അന്നാട്ടുകാര്‍ക്ക് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണത്രേ. സയനൈഡ് പ്രയോഗം കൊണ്ട് കേരളത്തെ ഞെട്ടിച്ച ജോളിയുടെ അതേപേരിലാണ് കൊല്ലത്തെ ഒരു ജംഗ്ഷന്‍ അറിയപ്പെടുന്നത് എന്നതാണ് ഈ നാണക്കേടിനു കാരണം.

ജോളി ജംഗ്ഷനെക്കുറിച്ച് ഏതോ ഒരു വിരുതന്‍ സോഷ്യല്‍മീഡിയായില്‍ പോസ്റ്റിട്ടതോടെയാണ് ഇങ്ങനൊരു സ്ഥലപ്പേരു ചര്‍ച്ചയാകുന്നത്.

ജോളി ജംഗ്ഷന്‍ എന്ന പേരുപറയാന്‍ തന്നെ നാണക്കേടായതോടെ പേരുമാറ്റണമെന്ന ആവശ്യവും നാട്ടുകാര്‍ക്കിടയിലുണ്ടത്രേ. ഇത്രയും കാലം ജോളിയായി ആ നാട്ടിന്റെ പേരു പറഞ്ഞിരുന്നവര്‍ക്കാണ് കൂടത്തായി ജോളി കാരണം ഈ ദുരവസ്ഥ വന്നുപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here