ടോക്കിയോ: എതിപ്പുകളെ അവഗണിച്ചും പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് ജപ്പാന്‍ രാജകുമാരി മാകോ കൊട്ടാരത്തിന്റെ പടിയിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും വിവാദങ്ങള്‍ക്കും വിരാമം കുറിച്ച് കോളജില്‍ കണ്ടുമുട്ടിയ കാമുകന്‍ കെയ് കൊമുറോവുമായി ഒന്നിച്ചു.

ഈ വിരലുകള്‍ ചേര്‍ത്തു പിടിക്കുവോളം വലുതല്ല, എനിക്കു മറ്റൊന്നും…. മാകോ രാജികുമാരി പറഞ്ഞു. രാജകീയ ആചാരാനുഷ്ടാനങ്ങളോ ചിട്ടവട്ടങ്ങളോ ഒന്നുമില്ലാതെ, രജിസ്റ്റര്‍ ഓഫീസിലാണ് വിവാഹം നടന്നത്.

ചക്രവത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കോമുറോവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തതോടെ ജപ്പാനിലെ രീതി അനുസരിച്ച് മാകോയ്ക്കു രാജകിയ പദവി നഷ്ടമായി. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപയും മാകോ വേണ്ടെന്നു വച്ചു. 2018ലാണ് വിവാഹം പ്രഖ്യാപിച്ചത്. അഭിഭാഷകനായ കോമുറോ ജോലി ചെയ്യുന്നത് അമേരിക്കയിലാണ്. ദമ്പതികള്‍ വൈകാതെ ന്യൂയോര്‍ക്കിലേക്കു താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്.

Japan’s Princess Mako, the niece of the emperor, married college sweetheart Kei Komuro on Tuesday, giving up her royal title. Under Japanese law, female imperial family members forfeit their status upon marriage to a “commoner” although male members do not. She also skipped the usual rites of a royal wedding and turned down a payment offered to royal females upon their departure from the family. She is the first female member of the royal family to decline both.

LEAVE A REPLY

Please enter your comment!
Please enter your name here