മലയാളത്തിന്റെ സ്വന്തം ജഗതിക്ക് 70-ാം പിറന്നാള്‍

മലയാള സിനിമയില്‍ ഹാസ്യം എന്നതിന് പകരമായി സ്വന്തംപേരുകൂടി എഴുതിച്ചേര്‍ത്ത അനുഗ്രഹീതനായ നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 70-ാം പിറന്നാള്‍. ആയിരത്തി അഞ്ചൂറോളം സിനിമകളിലൂടെ, രസിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിനെ സ്വാധീനിച്ച മറ്റൊരു കലാകാരന്‍ ഇല്ലെന്നുതന്നെ പറയാം. എല്ലാ കൂട്ടായ്മകളിലും നാലാല്‍കൂടുന്ന തമാശസദസുകളിലുമൊക്കെ ജഗതിശ്രീകുമാര്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ഡയലോഗെങ്കിലും മലയാളി പറയാതെ പോകില്ലെന്നതാണ് വാസ്തവം.

2012 -ല്‍ നടന്ന കാറപടകത്തില്‍പെട്ട് അഭിനയരംഗം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഇന്നും ടിവി ചാനലുകളിലടക്കം ഒരുനേരമെങ്കിലും ജഗതിയുടെ മുഖംകാണാത്ത ഹാസ്യപരിപാടികള്‍ ഉണ്ടാകില്ലെന്നതും ആ അതുല്യനടന്റെ മികവിനു തെളിവാണ്. തിരുവനന്തപുരം ജഗതിയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന പ്രിയതാരത്തന് വീണ്ടും അഭിനയിക്കാനുള്ള ശാരീരികാരോഗ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത, അതിനുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ലെന്നതും മറ്റൊരു സത്യം. എഴുപതാംപിറന്നാള്‍ ആഘോഷിക്കുന്ന ജഗതിശ്രീകുമാറിന് മോഹന്‍ലാല്‍ അടക്കം നിരവധി സിനിമാ താരങ്ങളും ആരാധകരും നേരിട്ടും നവമാധ്യമങ്ങളിലൂടെയും ആശംസയര്‍പ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here