ജനങ്ങളെ കുറ്റപ്പെടുത്താനില്ല… ഇറോം ശാര്‍മ്മിള മണിപ്പൂര്‍ വിടുന്നു, ഇനി കേരളത്തില്‍

0
1

ഇംഫാല്‍: ജനങ്ങളെ കുറ്റപ്പെടുത്താനില്ല… ഇറോം ശാര്‍മ്മിള മണിപ്പൂര്‍ വിടുന്നു.  തന്നെ തിരസ്‌കരിച്ച രാഷ്ട്രീയം ഇനി വേണ്ടെന്ന് അവര്‍ തീരുമാനിച്ചു. മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി 16 വര്‍ഷം നിരാഹാര സമരം നടത്തി, ലോക ശ്രദ്ധ പിടിച്ചുപറ്റിയ മനുഷ്യാവകാശ പ്രവര്‍ത്തക താല്‍ക്കാലികമായെങ്കിലും മണിപ്പൂര്‍ വിടാന്‍ ഒരുങ്ങുന്നു.

മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ മത്സരിച്ച തൗബാല്‍ മണ്ഡലത്തില്‍ ഇറോമിന് ലഭിച്ചത് 90 വോട്ടുകളാണ്. നോട്ടയ്ക്കുപോലും ഇതില്‍കൂടുതല്‍ വോട്ട് ലഭിച്ചു. ഈ സാഹചര്യത്തിലാണ് പീപ്പിള്‍ റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സിന്റെ ബനറില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന നിലപാടിലേക്ക് അവര്‍ എത്തിയത്.

തെക്കേ ഇന്ത്യയില്‍ എവിടേക്കെങ്കിലും മാറി സമാധാനത്തോടെ ജീവിക്കാനാണ് അവരിപ്പോള്‍ ആലോചിക്കുന്നത്. കേരളത്തിലേക്ക് വരാനാണ് ഇറോം തയാറെടുക്കുന്നതെന്നാണ് സൂചനകള്‍. എന്നാല്‍, മണിപ്പൂരിലെ സൈനിക നിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഇറോം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here