വീട് വെഞ്ചരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അംഗീകരിക്കാനാകാത്ത നിബന്ധനകളുമായി വൈദികന്‍, ഒടുവില്‍ അപ്പന്‍ തന്നെ വീട് വെഞ്ചരിച്ചു

0
7

കോട്ടയം: മകള്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റ് വെഞ്ചരിക്കാന്‍ അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധനകള്‍ വച്ച വൈദികനെ ഒഴിവാക്കി കുടുംബം. അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധനകള്‍ കാരം വൈദികന്റെ സേവനത്തിനു കാത്തുനില്‍ക്കാതെ അപ്പന്‍തന്നെ വീട് വെഞ്ചരിച്ചു. പുരോഹിതനെ ലഭിക്കാതെ വന്നാല്‍ മുതിര്‍ന്ന ആള്‍ക്കോ കുടുംബനാഥനോ വെഞ്ചരിപ്പ് നടത്താമെന്ന് കാനന്‍ നിയമം പറയുന്നുണ്ടെന്ന് വീട് വെഞ്ചരിപ്പ് നടത്തിയ ജോയ് ചേറ്റുപുഴ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ എന്റെ മകളുടെ കുടുംബം പുതുതായി വാങ്ങിയ കുരിയച്ചിറ ഗോസായി കുന്നത്തുള്ള സ്കൈ ലൈൻ ഫ്‌ളാറ്റിലേക്കു താമസം മാറ്റി. വീട്…

Joy Chettupuzha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಫೆಬ್ರವರಿ 6, 2020

ഫെബ്രുവരി അഞ്ചിനാണ് തൃശൂര്‍ കുരിയച്ചാറ ഗോസായി കുന്നത്ത് മകള്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റ് വെഞ്ചരിക്കാന്‍ പള്ളി വികാരിയെ ക്ഷണിച്ചത്. എന്നാല്‍, ഇടവക ചേരാതെ വീട് വെഞ്ചരിക്കില്ലെന്ന നിലപാടാണ് വികാരി സ്വീകരിച്ചത്. ഇതോടെയാണ് ജോയ് വീടു വെഞ്ചരിക്കട്ടെയെന്ന് കുടുംബം തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here