മദ്യപിച്ചില്ല, സുഹൃത്തുകള്‍ക്കു മുന്നില്‍ നൃത്തം ചെയ്തില്ല… ഭാര്യയുടെ തല മുണ്ഡനം ചെയ്തു

0

മദ്യപിക്കാനും സുഹൃത്തുകള്‍ക്കു മുന്നില്‍ നൃത്തം ചെയ്യാനും വിസമ്മതിച്ചതിന് ഭാര്യയ്ക്ക് തലമുണ്ഡനം ശിക്ഷ വിധിച്ച് ഭര്‍ത്താവ്. ആദ്യം മടിച്ച പോലീസ് പിന്നീട് ഭര്‍ത്താവിനെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍, തനിക്കു പറയാനുള്ളതുകൂടി കേട്ടിട്ടു ശിക്ഷിക്കൂവെന്ന് കോടതയില്‍ ഭര്‍ത്താവ്.

പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. അസ്മ അസീസ് എന്ന യുവതിയാണ് ഭര്‍ത്താവ് മിയാന്‍ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. മാര്‍ച്ച് 26ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അസ്മ തന്റെ ദുരന്ത ജീവിതം വിശദീകരിച്ചത്. മദ്യപിക്കാനും സുഹൃത്തുകള്‍ക്കു മുന്നില്‍ നൃത്തം ചെയ്യാനും ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്ന് യുവതി പറയുന്നു. വിസമ്മതിച്ചത് ഫൈസലിനെ പ്രകോപിതനാക്കി. തുടര്‍ന്ന് ജോലിക്കാരുടെ സഹായത്തോടെ ആദ്യം മര്‍ദ്ദിച്ചു. വസ്ത്രങ്ങള്‍ വലിച്ചു കീറി. ജോലിക്കാര്‍ എന്നെ പിടിച്ചു വച്ചു. ഭര്‍ത്താവ് മുടി വടിച്ചു. പിന്നീടത് കത്തിച്ചു കളഞ്ഞു. പൈപ്പുകൊണ്ട് അടിച്ചതായും നഗ്നയാക്കി തൂക്കിലേറ്റുമെന്ന ഭീഷണിപ്പെടുത്തിയതായും അസ്മ വിവരിക്കുന്നു.

പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ലത്രേ. അസ്മയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തരമന്ത്രി ഇടപെട്ടതോടെയ പോലീസ് ഉണര്‍ന്നു. ഫൈസലും രണ്ടു സുഹൃത്തുക്കളും മൂന്നു ജോലിക്കാരുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഫൈസലിനെയും സഹായി അലിയേയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ശിക്ഷ അനുഭവിക്കാന്‍ തയാറാണെന്നും അതിനു മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടത്.

സംഭവത്തില്‍ ഇടപെട്ട് ആനംസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here