ഭാര്യയെ കാമുകന് സമ്മാനിച്ച് വ്യത്യസ്തനായ ഭര്‍ത്താവ്

0
4

ഭാര്യയെ കാമുകന് സമ്മാനിച്ച് വ്യത്യസ്തനായ ഭര്‍ത്താവ്. ഭോപ്പാലിലാണ് സംഭവം. ഏഴുവര്‍ഷം പ്രണയിച്ച യുവാവിനൊപ്പം ഭാര്യയെ ഭര്‍ത്താവ് വിട്ടയച്ചതോടെയാണ് ഭര്‍ത്താവിന്റെ നിലപാട് കൗതുകമായത്.

ഭോപ്പാല്‍ സ്വദേശിയായ യുവാവ് വിവാഹമോചനം തേടി കുടുംബ കോടതിയെ
അങ്ങോട്ടു സമീപിക്കയായിരുന്നു. ഭാര്യയെ കാമുകനൊപ്പം വിടാന്‍ വിവാഹമോചനംവേണമെന്നതായിരുന്നു ആവശ്യം.

കുടുംബക്കോടതിയില്‍ നടത്തിയ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. രണ്ടുമക്കളുടെയും ചുമതല ഇനി യുവാവിനായിരിക്കും. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നു ഉറപ്പ് നല്‍കിയാണ്
യുവാവ് മുന്‍ഭാര്യയെ യാത്രയാക്കിയത്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് യുവാവ്. ഭാര്യ ഫാഷന്‍ ഡിസൈനറും. സന്തുഷ്ടരായി കഴിഞ്ഞു പോകവെയാണ് പഴയ കാമുകന്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെയോര്‍ത്ത് ദുഃഖിച്ച് കഴിയുകയാണെന്നും യുവതി അറിഞ്ഞത്. ഇതോടെ ഇവരുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്.

കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഭര്‍ത്താവുമായുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. ഏഴുവര്‍ഷം മുന്‍പ് സ്‌നേഹിച്ചിരുന്ന കാമുകനൊപ്പം ജീവിക്കണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് ഭര്‍ത്താവ് വിലകല്‍പിച്ചതോടെ കാര്യം ശുഭമായി.

LEAVE A REPLY

Please enter your comment!
Please enter your name here