സോള്‍: 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ സ്ഥാപിച്ച സംഘം 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. ദക്ഷിണ കൊറിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളില്‍ ഒന്നില്‍ നാലു യുവാക്കളെ അറസ്റ്റ ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ദൃശ്യങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ചോര്‍ത്തിയത്. ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ച ക്യാമകള്‍ വഴിയായിരുന്നു ഓപ്പറേഷന്‍. ഹോട്ടല്‍ മുറിയിലെ സ്വകാര്യ സംഭാഷണം, കുളിമുറിയിലെ രംഗങ്ങള്‍, ലൈംഗിക ദൃശ്യങ്ങള്‍ തുടങ്ങി പ്രാഥമിക കൃത്യങ്ങള്‍ വരെ ലോകത്ത് നാലായിരത്തോളം പേര്‍ ലൈവായി കണ്ടു. 44.95 ഡോളര്‍ നല്‍കിയാണ് കാണികള്‍ ശ്യംഖലയില്‍ പ്രവേശിച്ചത്.

മുഴുവന്‍ വീഡിയോ ആയോ ചെറു ക്ലിപ്പുകളായോ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുന്ന രീതിയില്‍ എണ്ണൂറോളം വീഡിയോകാണ് അപ്‌ലോഡ് ചെയ്തത്. സംഭവം പുറത്തുവന്നതിനു പിന്നാലെ വന്‍ പ്രതിഷേധവുമായി ആ്യിരക്കണകകിന് യുവതികള്‍ തെരുവിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here