അമ്മ മരിച്ചു, നാട്ടില്‍പോകണമെങ്കില്‍ സമ്പാദ്യം മുഴുവന്‍ കമ്പനിയെ ഏല്‍പ്പിക്കണം, ലക്ഷങ്ങള്‍ നല്‍കി മരുഭൂമിയിലെത്തിയവരുടെ ഗതികേട് ഇങ്ങനെയും

1

labour camp gulf slug f 1ബിജയകുമാറിന്റെ അമ്മ മരിച്ചു. ഒരുനോക്ക് കാണാന്‍ നാട്ടിലേക്ക് പോകണം. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണം. ആറു മാസത്തെ സമ്പാദ്യവും കൈവശമുണ്ടായിരുന്ന സ്വര്‍ണവും എല്ലാം വാങ്ങിവച്ചശേഷം പോയി വരാന്‍ അനുമതി.

നാട്ടിലെത്തണമെങ്കില്‍ വിമാനടിക്കറ്റെടുക്കണം. പോക്കറ്റില്‍ ഒന്നും അവശേഷിക്കുന്നില്ല. ക്യാമ്പിലെ ചിലര്‍ ചേര്‍ന്ന് പിരിവെടുത്ത് ടിക്കറ്റിനുള്ള പണം നല്‍കിയപ്പോള്‍ കൊല്‍ക്കത്ത സ്വദേശി ബിജയകുമാര്‍ താക്കൂര്‍ വിതുമ്പിക്കരഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലേക്കു പോയ ബിജയകുമാര്‍ മടങ്ങി എത്തിയിട്ടില്ല. വരുമോയെന്ന് ക്യാമ്പിലുള്ളവര്‍ക്ക് ഉറപ്പില്ല….

labour camp slug 1 newഎണ്ണപ്രതിസന്ധിമൂലം ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലെ അംഗമല്ല ബിജയകുമാര്‍. ഒരു മലയാളി പ്രവാസി വ്യവസായിയുടെ കമ്പനിയിലെ ജീവനക്കാരനായി ഇവിടെ എത്തിയതാണ് ബിജയ് കുമാര്‍. ബിജയ് കുമാര്‍ ഒരു വ്യക്തിയല്ല, ജോലിയുണ്ടായിട്ടും ലേബര്‍ ക്യാമ്പുകളില്‍ യാതനകളനുഭവിച്ച് നരകിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്.

സര്‍ക്കാരുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പോലും കരാറുകാര്‍ നിഷേധിക്കുന്നു. അടിയന്തര ഘട്ടത്തില്‍ നാട്ടില്‍പോകാന്‍ 15 ദിവസത്തെ ലീവ് നിര്‍ബന്ധമായും നല്‍കണമെന്നാണ് കുവൈറ്റിലെ നിയമം. ഒരു ലക്ഷത്തിലധികം രൂപ നല്‍കിയാണ് ബിജയ് ഇവിടെ എത്തിയതത്രേ. ജോലിക്കായി കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് കമ്പനികള്‍ നല്‍കണമെന്നാണ് മറ്റൊരു നിയമം. എന്നാല്‍, ആ പണവും ബിജയിയില്‍ നിന്ന് ഇടാക്കി.labour camp gulf 3

കേരളത്തില്‍ അടുത്തിടെ വിവാദങ്ങളില്‍ ഇടം പിടിച്ച മലയാളി വ്യവസായിയുടെ ലേബര്‍ ക്യാമ്പിലെ അംഗമാണ് ബിജയ്. തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളൊന്നും നല്‍കാതെ, നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണത്രേ ഈ ക്യാമ്പിന്റെ പ്രവര്‍ത്തനം. കൃത്യമായി ഭക്ഷണമോ, ചികിത്സയോപോലും നല്‍കില്ല. എന്നാല്‍, ഒറ്റനോട്ടത്തില്‍ ക്യാമ്പില്‍ ഇതിനെല്ലാം സൗകര്യങ്ങളുണ്ട്. ആശുപത്രിയില്‍ ചികിത്സ ലഭിക്കണമെങ്കില്‍ ക്യാമ്പില്‍ നിന്നുള്ള പേപ്പര്‍ വേണം. നെഞ്ചു വേദന അനുഭവപ്പെട്ടവര്‍ക്കുപോലും ചികിത്സ നിഷേധിച്ച്, നിര്‍ബന്ധിച്ച് ജോലിയച്ച സംഭവം അടുത്തിടെയും ഇവിടെ അരങ്ങേറിയത്രേ. കൃത്യമായി ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയിട്ടുള്ളവരെ ക്യാമ്പിലെ പലരും ഓര്‍ക്കുന്നു.

സത്യസന്ധമായ ഒരന്വേഷണത്തിന് അധികാരികള്‍ തയാറായാല്‍ എല്ലാം തുറന്നുപറയാനും രേഖാമൂലം പരാതി നല്‍കാനും വലിയൊരു വിഭാഗം തയാറാണ്. ഇത്തരമൊരു അന്വേഷണം ആവശ്യപ്പെടുന്ന നിരവധി പരാതികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഈ ക്യാമ്പിലുള്ള ബഹുഭൂരിപക്ഷം പേരും ഒരു ലക്ഷത്തിലധികം രൂപ നല്‍കിയവരാണ്. ഇവരുടെ വിമാന ടിക്കറ്റിന്റെ പണം അടക്കം നിയമവിരുദ്ധമായി കമ്പനി ഈടാക്കിയതിന്റെ ഞെട്ടിക്കുന്ന തെളിവുകളും റൗണ്ടപ്‌കേരളയ്ക്ക്  ലഭിച്ചു.

(പക തീര്‍ക്കാന്‍ മലയാളി മുതലാളി പാസ്‌പോര്‍ട്ട് മുക്കി, നരകയാതനയില്‍ ഒരു മലയാളി… അടുത്ത ലക്കത്തില്‍)


Loading...

1 COMMENT

  1. Why the Company owner’s name is not mentioning here ? If you give details about his torturing then you must publish the company owner’s name and other details as well.

LEAVE A REPLY

Please enter your comment!
Please enter your name here