പ്രളയത്തിലകപ്പെട്ട കുട്ടികളെ തോളിലേറ്റി അരയോളം വെള്ളത്തിലൂടെ ഒന്നരക്കിലോമീറ്ററിലധികം താണ്ടിയ പോലീസുകാരന്റെ വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമായി.
ഗുജറാത്തിലാണ് സംഭവം. മോര്‍ബി ജില്ലയിലെ കല്യാണ്‍പുര്‍ ഗ്രാമമാണ് വെള്ളത്തില്‍ മുങ്ങിയത്. ഇവിടെനിന്നുള്ള രണ്ടുകുട്ടികളെ രക്ഷിക്കുന്ന വീഡിയോ ഗുജറാത്ത് എ.ഡി.ജി.പി. ഷംസേര്സിങ്ങാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
ഇതോടെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയെ പ്രശംസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്രൂപാനിയും രംഗത്തെത്തി. അദ്ദേഹവും വീഡിയോ പങ്കുവച്ചതോടെ നവമാധ്യമങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിളിന് കൈയടി നിറയുകയാണ്.