പള്ളിയില്‍ പോയി പറഞ്ഞാല്‍ ശരിയാകുമോ? – ആകുമെന്ന്  തെളിഞ്ഞ ഒരു സംഭവകഥ 

0
‘പള്ളീ പോയി പറ’ എന്നത് നിത്യജീവിതത്തില്‍ മലയാളികളുടെ ഒരു പൊതുചൊല്ലാണ്. എന്നാല്‍ പള്ളിയില്‍ പോയി പറഞ്ഞാലും ചിലതൊക്കെ നടക്കുമെന്ന് തെളിഞ്ഞ മലപ്പുറത്തെ സംഭവകഥയാണ് കാസര്‍കോഡ് സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ മള്ളങ്കെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മംഗലാപുരത്തെ കോളജില്‍ പഠിക്കുന്ന മകളുടെ വിദ്യാഭ്യാസചെലവ് കണ്ടെത്താനാകാതെ വിഷമിച്ച കുടുംബം പള്ളിയില്‍ പോയി പറഞ്ഞപ്പോള്‍ നടന്നതെന്തെന്ന് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്നെ പറയും

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

” തമാശയായോ കളിയാക്കിയോ പൊതുവേ പറയാറുള്ള ഒരു പ്രയോഗമാണ് ‘പള്ളീ പോയി പറ എന്ന്, എന്നാല്‍ പള്ളിയില്‍ പോയി പറഞ്ഞാലും ചിലതൊക്കെ നടക്കും എന്നതിന് മലപ്പുറം ജില്ലയിലെ രാമപുരത്ത് നിന്നും തെളിയിച്ചിരിക്കുകയാണ് . കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശിന്റെ മൂത്തമകള്‍ മംഗലാപുരത്തെ കോളേജിലാണ് പഠിക്കുന്നത്, പഠനം ആരംഭിച്ച ഉടനെ രോഗിയായിരുന്ന അവളുടെ അച്ഛന്‍ മരിച്ചു . ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും, ഫീസ് അടക്കാത്ത കാരണത്താല്‍ കോളേജില്‍ നിന്ന് പുറത്താക്കല്‍ ഭീഷണിയും സഹായത്തിനായി പലവാതിലും മുട്ടി നിരാശ മാത്രമായിരുന്നു ഫലം .ഒടുവില്‍ അയല്‍ക്കാരനാണ് ശാന്തയോട് പള്ളിയില്‍ പോയി പറയാന്‍ പറഞ്ഞത് .
അങ്ങനെയാണ് ശാന്ത സത്യവാണിയുടെ കയ്യും പിടിച്ച് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി പള്ളിയിലെത്തുന്നത് . കോളേജിലെ ഫീസ് ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു ഭാരവാഹികള്‍ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകള്‍ കൈമാറുന്ന ഫോട്ടോയാണ് ഇതോടൊപ്പം.
ഇതരമതക്കാരായതിന്റെ പേരില്‍ പരസ്പര വിദ്വേഷവും പകയും അക്രമവും കൊലപാതകങ്ങള്‍ വരെയുള്ള നടക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം നന്മ മുറ്റിയ വാര്‍ത്തകള്‍ ഉളവാക്കുന്ന സന്തോഷവും ആശ്വാസവും തെല്ലൊന്നുമല്ല നിലനില്‍ക്കട്ടേ മനുഷ്യ സ്‌നേഹവും മാനവികതയും തുടരട്ടേ മഹനീയമായ ഇത്തരം മാതൃകകള്‍ !”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here