മഴ പെയ്യിക്കാന്‍ തവളകല്ല്യാണം നടത്തിയ ഭോപ്പാലുകാരെ ഓര്‍മയില്ലെ. കടുത്ത വരള്‍ച്ചയില്‍ വലച്ചപ്പോള്‍ ഇന്ദ്രാപുരിയിലെ ഓം ശിവ സേവ ശക്തി മണ്ഡല്‍ അംഗങ്ങളുടെ തലയില്‍ മിന്നിയ ആശയമായിരുന്നു ഇത്. കഴിഞ്ഞ ജൂലൈ 19നു തവളകളെ കല്യാണം കഴിപ്പിച്ചതിനു പിന്നാലെ മഴ പെയ്തു.

മഴ പെരുമഴയായി. മധ്യപ്രദേശിലാകെ പെയ്തത് 26 ശതമാനം അധികമഴയെന്നാണ് കണക്കുകള്‍. നാടും നഗരവും വെള്ളത്തിനടയിലായതോടെ ഇപ്പോള്‍ വീണ്ടും ഒരു ആശയം. മഴ നില്‍ക്കാന്‍ തവളകളെ വേര്‍പിരിക്കുക. അങ്ങനെ കഴിഞ്ഞ ദിവസം പ്രതീകാത്മക ഡൈവേഴ്‌സും തവളകള്‍ക്ക് വിധിച്ചു.

മഴ നില്‍ക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.

LEAVE A REPLY

Please enter your comment!
Please enter your name here