ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തക ഇനി കൈരളി ടി.വി.യില്‍

0

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയാണ്
ഹെയ്ദി സാദിയ. സംസ്ഥാന സര്‍ക്കാറിന്റെ 60000 രൂപ സ്‌കോളര്‍ഷിപ്പോടെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്നാണ് ഹെയ്ദി സാദിയ ഇലക്ട്രോണിക് ജേണലിസം പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ പഠിച്ചിറങ്ങിയത്. ഫസ്റ്റ് ക്ലാസോടെയാണ് ഹെയ്ദി സാദിയ കോഴ്സ് പൂര്‍ത്തിയാക്കിയത്.

എന്നിട്ടും ഇന്റേണ്‍ഷിപ്പിനായി പല സ്ഥാപനങ്ങളിലും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പരിഗണിക്കാമെന്നും വിളിച്ചറിയിക്കാമെന്നും പറഞ്ഞ സ്ഥാപനങ്ങളുണ്ട്. ‘നിരസിക്കുന്നു’ എന്നു പറഞ്ഞ ചാനലുകളും
താല്‍പര്യമില്ല എന്നറിയിച്ച ‘പ്രമുഖ’ സ്ഥാപനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ കൈരളി ചാനല്‍ മാത്രം ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കി. തുടര്‍ന്ന് ജോലിക്കുള്ള ഓഫറും ഹെയ്ദി സാദിയ്ക്ക് നല്‍കിയിട്ടുണ്ട്.

നിലവില്‍ കൈരളിയില്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയായ ഹെയ്ദി സാദിയ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്റണ്‍ഷിപ്പിന് സമീപിച്ചപ്പോള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രതികരിച്ച രീതി ഹെയ്ദി സാദിയ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here