ആനവണ്ടി ഡ്രൈവര്‍മാര്‍ ജീവനെടുക്കുമ്പോള്‍; ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്…

0

നിരത്തില്‍ ജീവന്‍ പൊലിഞ്ഞാലും കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനു വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. ആലപ്പുഴയിലെ ജീവകാരുണ്യപ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയരംഗത്തെ സജീവപ്രവര്‍ത്തകനുമായിരുന്ന നജീബിന്റെ മകള്‍ ഫാത്തിമയുടെ ജീവനെടുത്തതും കെ.എസ്.ആര്‍.ടി.സി. ‘മിന്നല്‍’ പറപ്പിച്ച ഡ്രൈവറുടെ അശ്രദ്ധയാണ്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തി നജീബിന്റെ സഹോദരപുത്രന്‍ എഴുതിയ ഫെയ്‌സ്ബുക്ക് ശ്രദ്ധേയമാകുകയാണ്. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അപകടത്തില്‍ നജീബിന്റെ ഭാര്യയും മകനും ചികിത്സയിലാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേല്‍ ആവര്‍ത്തിക്കാതിരിക്കട്ടെ!
പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരില്‍ ഇടേണ്ടിവരുമെന്നു ജീവിതത്തില്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ പൊന്നുമോള്‍ മരിച്ചതല്ല, അവളെ ആ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍, അനില്‍ കുമാര്‍, കൊന്നതാണ്. എന്റെ അനിയന്‍ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാന്‍ പോലും കഴിയാതെ ഐ.സി.യു-വില്‍ ജീവന് വേണ്ടി മല്ലിടുന്നു.
മകളുടെ പിളര്‍ന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയില്‍ കിടത്തി കരയുന്ന വാപ്പ. മകള്‍ മരിച്ചത് ഉമ്മായെ അറിയിക്കാതെ ജീവന്റെ തുടിപ്പ് മകനില്‍ ബാക്കിയുണ്ടെന്ന് ഉറപ്പ് വരുത്തിയ വാപ്പ റോഡിലൂടെ ചീറി പായുന്ന ഓരോ വാഹനങ്ങള്‍ക്കും മുന്നില്‍ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു. കൂടെ കിടന്നുറങ്ങിയ മോള്‍ മരിച്ചതറിയാതെ നിലവിളിക്കുന്ന ഉമ്മയും.
ഇതൊക്കെ എങ്ങനെ സംഭവിച്ചു??? ഇതിനൊക്കെ ആരാണ് ഉത്തരവാദി???
റോഡില്ലാതെ റോഡ് ടാക്‌സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെല്‍മെറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാന്‍ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെ.എസ്.ആര്‍.ടി.സി ബസിനൊരു കടിഞ്ഞാണിടാന്‍ ഇവിടെ ഒരു നിയമമോ, നിയമ പാലകരോ ഇല്ല.
നങ്യാര്‍കുളങ്ങര അപകടം (11/11/2019) നടന്നതെങ്ങനെ???
എന്റെ അനിയന്‍ അലി 70kmph മുകളില്‍ സ്പീഡില്‍ വണ്ടി ഓടിച്ച് ഞാന്‍ കണ്ടിട്ടില്ല. അന്നത്തെ ദിവസം ഹരിപ്പാട് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് മോശമായത് കൊണ്ട് അലി 40-50 കിലോമീറ്ററിനു മുകളില്‍ സ്പീഡില്‍ കേറിയിട്ടില്ല. പതുക്കെ പോയതിന് അവനെ വണ്ടിയില്‍ വെച്ച് അവന്റെ വാപ്പ (എന്റെ കൊച്ചാപ്പ) ചോദിച്ചിരുന്നു. അപ്പോള്‍ അവന്റെ മറുപടി ‘റോഡ് മോശമല്ലേ വാപ്പിച്ച, നമുക്ക് പതുക്കെ പോകാം, വാപ്പിച്ചാക്ക് വയ്യാതെയും ഇരിക്കുവല്ലേ??? (ഒരു മാസം മുമ്ബ് കൊച്ചാപ്പാക്ക് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതിന്റെ ചെക്കപ്പിന് പോയി മടങ്ങുന്ന വഴിയാണ് അപകടം). ഇത്രയൊക്കെ സൂക്ഷ്മതയോടെ വന്നിട്ടും ഈ വണ്ടി എങ്ങനെ അപകടത്തില്‍ പെട്ടു???
അലിയുടെ കാറില്‍ ഇടിച്ച കെ.എസ്.ആര്‍.ടി.സി ബസ്സ് (KL-15-A-1996) സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് കണ്ടൈനര്‍ ലോറിയെ അമിത വേഗത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് തന്റെ നേര്‍ക്ക് പാഞ്ഞു വരുന്ന ബസ്സിനെ കണ്ട് അലി തന്റെ വാഹനം പരമാവധി റോഡില്‍ നിന്നും ഇറക്കിയിട്ടും
കാറിന്റെ ഒരു വശം മുഴുവനായി തകര്‍ത്ത് ബസ്സ് വീണ്ടും മുന്നോട്ട് പാഞ്ഞൂ. എന്താണ് സംഭവിച്ചതെന്ന് ബസ്സിലെ യാത്രക്കാര്‍ അറിയുമ്‌ബോഴേക്കും ബസ്സ് റോങ്ങ് സൈഡ് കേറി അര കിലോണീറ്ററോളം പിന്നിട്ടിരുന്നു. തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം മൂലം ബസ്സ് ഹെഡ് ലൈറ്റ് പോലും ഓഫ് ആക്കാതെ ബസ്സ് വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിനാല്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന യാത്രക്കാരുടെ വെളിപ്പെടുത്തല്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. ദിവസങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായ ഡ്രൈവറെ മതിയായ തെളിവുകളില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇവിടെ ആര്‍ക്ക് എന്താണ് നഷ്ടം??? ഈ ബസ്സ് ലക്ഷ്യ സ്ഥാനത്തു എത്തുന്നതിന് വേണ്ടിയുള്ള മരണ പാച്ചിലില്‍ ലാഭിച്ചേക്കാവുന്ന ഇരുപതോ മുപ്പതോ മിനുട്ടിന് വേണ്ടി ഒരു കുടുംബത്തിന്റെ ഇരുപത് വര്‍ഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡില്‍ പൊലിഞ്ഞത്.
പ്രതിദിനം കേരളത്തില്‍ അങ്ങോളം ഇങ്ങോളം ശരാശരി ഒരാളെങ്കിലും KSRTC ഡ്രൈവരന്മാരുടെ ധാര്‍ഷ്ട്യത്തിന്റെ മുന്നില്‍ ഇരയാകുന്നു. അഥവാ രക്ഷപ്പെട്ടാല്‍ വൈകല്യമുള്ള ഒരു ശരീരവുമായി ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെടുന്നു.
ഇനിയും എത്ര ജീവനുകള്‍ റോഡില്‍ പൊലിഞ്ഞാലാണ് അധികൃതര്‍ കണ്ണ് തുറക്കുക??? കെഎസ്ആര്‍ടിസിക്ക് ആര് മൂക്ക് കയറിടും??? കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇടിച്ച് മരണ സംഖ്യ എത്ര തന്നെ കൂടിയാലും ചുരുങ്ങിയ കാലത്തേക്കുള്ള സസ്‌പെന്‍ഷന്‍ എന്ന പ്രഹസനം എന്നവസാനിക്കും??? സസ്‌പെന്‍ഷന്‍ കഴിഞ്ഞാല്‍ ആ കാലയളവിലെ ശമ്ബളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി തിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവറന്മാര്‍ക്ക് കൊലയാളികളാകാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്???

ദയവ് ചെയ്ത് എല്ലാവരും ഇത് മുഴുവനായും വായിക്കണം, ഇതൊരു അപേക്ഷയാണ്…ഇത് വായിച്ചിട്ട് നിങ്ങളുടെ മനസ്സാക്ഷിക്ക്…

Bijil S Mannel ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ನವೆಂಬರ್ 18, 2019

LEAVE A REPLY

Please enter your comment!
Please enter your name here