റെയ്ക്ജാവിക്: ഐസ്ലന്ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പയില് ഭൂരിപക്ഷം സീറ്റിലും വിജയം സ്ത്രീകള്‍ക്ക്. 67 അംഗ പാര്‍ലമെന്റില്‍ 33 എണ്ണത്തിലും വനിതാ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. യൂറോപ്പിലെ ആദ്യ സ്ത്രീ ഭൂരീപക്ഷ പാര്ലമെന്റുകൂടിയാണിത്.
പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് പ്രാതിദിധ്യം നല്‍കണമെന്ന നിയമമൊന്നും ഐസ്ലന്ഡിലില്ലെന്നിരിക്കെയാണ് ഈ ചരിത്ര നേട്ടം. ഞായറാഴ്ച നടന്ന വോട്ടെണ്ണലില്‍ പ്രധാനമന്ത്രി കാതറിന് ജേക്കബ്സ്ഡോട്ടിറിന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണിക്കാണ് മുന്‍തൂക്കം. മൂന്നിലൊന്ന് വോട്ടുകള്‍ എണ്ണ്ിക്കഴിഞ്ഞപ്പോള്‍ 37 സീറ്റുകള്‍ സഖ്യം നേടി. എന്നാല്‍, ജേക്കബ്സ്ഡോട്ടിറിന്റെ ലെഫ്റ്റ് ഗ്രീന്‍ മൂവ്മെന്റിനുള്ള സീറ്റുകളില്‍ എട്ടിലേക്കു ചുരുങ്ങിയതോടെ അവര്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തു തുടരാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷികളായ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കു 16 ഉം പ്രോഗ്രസീവ് പാര്‍ട്ടിക്ക് 13 ഉം സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
ഐസ്ലന്‍ഡിനു പുറമേ സ്ത്രീ ഭൂരീപക്ഷമുള്ള മറ്റു ചില രാജ്യങ്ങള്‍ കൂടിയുണ്ട്. 61.3 ശതമാനം സ്ത്രീകളുള്ള റുവാണ്ഡയാണ് മുന്നില്‍. ക്യൂബ (53.4), നിക്കരാഗ്വ (50.6), അമ്പതു ശതമാനം സ്ത്രീ പ്രാതിനിധ്യമുള്ള മെക്സിക്കോ, യു.എ,ഇ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.