റോം: 19-ാം നൂറ്റാണ്ടില്‍ ജനിച്ച, അവസാനത്തെയാളും യാത്രയായി. എമ്മ മൊറാനോ(117) ഈ ലോകത്തോട് വിട പറഞ്ഞു.

റൈറ്റ് സഹോദരന്മാര്‍ ആകാശത്ത് പറക്കുന്നതിനും നാലു വര്‍ഷം മുന്‍പ്, വടക്കന്‍ ഇറ്റലിയില്‍ 1899 നവംബര്‍ 29നാണ് എമ്മ മൊറാനോ ജനിച്ചത്. 1800 കളില്‍ ജനിച്ച അവസാന പ്രതിനിധിയായിട്ടാണ് എമ്മയെ കണക്കാക്കിയിരുന്നത്. 2016 മെയില്‍ ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായി ഔദ്യോഗികമായി എമ്മ പ്രഖ്യാപിക്കപ്പെട്ടു.

പിന്നെ, മൂന്ന് നൂറ്റാണ്ടുകളിലൂടെയുള്ള ജീവിത സഞ്ചാരം, സൂപ്പര്‍ സോണിക് വിമാന യുഗത്തിലെത്തി നില്‍ക്കുമ്പോഴാണ് മരണം. ഇതിനിടയ്ക്ക് രണ്ട് ലോക മഹായുദ്ധങ്ങളും ഇറ്റലിയില്‍ 90 സര്‍ക്കാരുകളെയും അനുഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here