പാതിരാത്രിയില്‍ അടിച്ചുപൂസായി നടുറോഡില്‍ ബഹളം വച്ച യുവതിയെയും യുവാവിനെയും സ്‌റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവും യുവതിയുമാണ് രാത്രിയില്‍ നടുറോഡില്‍ തര്‍ക്കിച്ച് ബഹളം തുടങ്ങിയത്.

പൂസായി നിന്ന യുവതി നാട്ടുകാരോടും കയര്‍ത്തുതുടങ്ങിയതോടെ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. സ്ഥത്തെത്തിയ പോലീസിനും ഇവരെ ശാന്തരാക്കാന്‍ കഴിഞ്ഞില്ല. യുവതി പിന്തിരിയാന്‍ തയ്യാറാകാതെ വന്നതോടെ വനിതാപോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് യുവതിയുടെയും യുവാവിന്റെയും പേരില്‍ കേസെടുത്തു. പിന്നേട് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതിനിടെ സംഭവത്തിന്റെ മൊബൈല്‍വീഡിയോ നവമാധ്യമങ്ങളില്‍ നിറയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here