പഴക്കം 4400 വര്‍ഷം; ഈജിപ്റ്റില്‍ ‘പുതിയ’ ശവകുടീരം കണ്ടെത്തി

0

പുരാവസ്തു ഗവേഷകര്‍ ഈജിപ്റ്റില്‍ 4400 വര്‍ഷം പഴക്കമുള്ള ‘പുതിയ’ ശവകുടീരം കണ്ടെത്തി. ഗിസയിലെ പടിഞ്ഞാറന്‍ ഭാഗത്താണ് ഈ ശവകുടീരം. മണ്ണുകൊണ്ടും ഇഷ്ടികകൊണ്ടുമുള്ള നിര്‍മ്മാണമാണ്. ചുമരില്‍ മത്സ്യബന്ധനത്തെക്കുറിച്ചും വേട്ടയാടലിനെക്കുറിച്ചുമുള്ള ചിത്രങ്ങള്‍ കോറിയിട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബറിലാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ ഉദ്ഖനനം തുടങ്ങിയത്. പുതിയ ശവകുടീരത്തിന്റെ കണ്ടെത്തലോടെ ഇത്തവണ വിദേശസഞ്ചാരികളുടെ വരവ് കൂടുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here