മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ റാഞ്ചിയിലെ കൃഷിയിടം വിളവെടുപ്പിന് തയ്യാറിയിക്കഴിഞ്ഞു. തന്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ധോണി. ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ജാര്‍ഖണ്ഡിലെ കൃഷി വകുപ്പാണ് ധോണിയുടെ ഫാം ഹൗസില്‍ നിന്നുള്ള പച്ചക്കറികള്‍ യു.എ.ഇയിലേക്ക് എത്തിക്കുക. യു.എ.ഇയില്‍ വില്‍പ്പന നടത്തേണ്ട ഏജന്‍സികളെ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. റാഞ്ചിയിലെ സെബോ ഗ്രാമത്തിലെ റിംഗ് റോഡിലാണ് ധോണിയുടെ ഫാം ഹൗസ്. സ്ട്രോബറീസ്, കാബേജ്, തക്കാളി, ബ്രൊക്കോലി, പയര്‍, പപ്പായ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. 10 ഏക്കര്‍ കൃഷിയിടത്താണ് ധോണി പച്ചക്കറി വിളവെടുപ്പ് നടത്തുന്നത്. ധോണിയുടെ കൃഷി ഇടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് റാഞ്ചിയിലും വലിയ ഡിമാന്റാണ്.

10 ഏക്കറിലായാണ് പച്ചക്കറി കൃഷി. 43 ഏക്കറിലാണ് ധോനിയുടെ ഫാം ഹൗസ്. ധോനിയുടെ കൃഷി ഇടത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് റാഞ്ചിയിലും വലിയ ഡിമാന്റ് ആണ്.  ഓള്‍ സീസണ്‍ ഫാം ഫ്രഷ് എന്ന ഏജന്‍സിയാണ് ഈ പച്ചക്കറികള്‍ ദുബായില്‍ വിതരണം ചെയ്യുക. ഇതേ ഏജന്‍സി വഴിയാണ് ജാര്‍ഖണ്ഡ് കൃഷി വകുപ്പ് നേരത്തെ സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയച്ചത്.  കളിയിലേക്ക് വരുമ്ബോള്‍ ഐപിഎല്‍ 2021 സീസണ്‍ ആണ് ഇനി ധോനിക്ക് മുന്‍പിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here