ഹൈദരബാദ്: ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാനാവാതെ സഹായത്തിനു നിലവിളിച്ച ഭര്‍ത്തൃപിതാവായ റിട്ട ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനോടൊപ്പം ചേര്‍ന്നു മരുമകളെ മര്‍ദ്ദിച്ചു. ഗാര്‍ഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി യുവതി അധികാരികളെ സമീപിച്ചു.

ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവും മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മറദ്ദനത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞും ദൃശ്യങ്ങളിലുണ്ട്. ഏപ്രില്‍ 20 നാണ് ക്രൂരമര്‍ദ്ദനങ്ങള്‍ അരങ്ങേറിയത്.

വാക്ക് തര്‍ക്കത്തിന് പിന്നാലെ റാവുവിന്റെ മകന്‍ മരുമകളെ അടിച്ച് സോഫയില്‍ ഇടുന്നതും പേരക്കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയും റാവുവും ചേര്‍ന്ന് മകന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 2017ല്‍ വിരമിച്ച നൂട്ടി രാമമോഹന റാവു, ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മി, മകന്‍ നൂട്ടി വസിഷ്ടക്കുമെതിരെ കഴിഞ്ഞ ഏപ്രിലില്‍ ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.

ക്രൂര പീഡനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കൂടി പോലീസിനു കൈമാറിയതോടെയാണ് അന്വേഷണം സജീവമായിരിക്കുന്നത്. വീഡിയോകളുടെ ആധികാരികതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here