അമ്മ മരിച്ചു, എന്നിട്ടും മകളുടെ കൈകളിലേക്ക് ആ സമ്മാനപ്പൊതി എത്തി… തീര്‍ത്തും സര്‍പ്രൈസ്

0

അമ്പരപ്പോടെ പൊതി തുറന്നപ്പോള്‍ ഒരു ജോഡി വിവാഹ ഷൂസ്. അതില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞ അമ്മയ്ക്ക് പറയാനുണ്ടായിരുന്ന ചില കാര്യങ്ങളും. വിവാഹത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച അമ്മയുടെ വക അപ്രതീക്ഷിത സമ്മാനം ലഭിക്കുക. ആരായാലും ഞെട്ടില്ലെ !!!

മകളുടെ വിവാഹ ദിനംവരെ തനിക്ക് ആയുസുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ഒരമ്മ മകള്‍ക്കായി ഒരുക്കിയത് വലിയ സര്‍പ്രൈസാണ്. അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ആ സര്‍പ്രൈസ് അമ്മയുടെ സന്ദേശത്തോടെ തന്നെ മകളുടെ കൈകളിലെത്തി. യു.കെയിലാണ് സംഭവം.

യു.കെയിലെ ലൈയ്‌സ്‌റ്റെര്‍ഷെയറിലെ എമ്മ എന്ന വധുവിന്റെ വിവാഹനിശ്ചയം അമ്മയുടെ സാന്നിദ്ധ്യത്തില്‍ 2016ലാണ് നടന്നത്. ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. വൈകാതെ മരണമടഞ്ഞു. എന്നാല്‍, മകളുടെ വിവാഹത്തിന് ഒരു സമ്മാനം ഒരുക്കി വയ്ക്കാന്‍ അമ്മ മറന്നില്ല. ലേസ് ആന്‍ഡ് ലൗ എന്ന ഓണ്‍ലൈന്‍ ഷോപ്പിനെയാണ് അവര്‍ ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷൂവിന്റെ ചിത്രവും അതിനു പിന്നിലെ കഥയും കമ്പനി പങ്കുവച്ചതോടെയാണ് സംഭവം ലോകം അറിഞ്ഞത്.

സമ്മാനം ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്നാണ് എമ്മ പറയുന്നു. ആ ഷൂസ് തന്നെ സംബന്ധിച്ചിടത്തോളം എക്‌സ്ട്രാ സ്‌പെഷ്യലാണ്. ഇങ്ങനെയൊരു സമ്മാനത്തെപ്പറ്റി ഒരു ഊഹവുമില്ലായിരുന്നു. പക്ഷേ പ്രതിശ്രുത വരന് ഇതേക്കുറിച്ച് അറിയാമായിരുന്നുവത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here