മഹീന്ദ്ര ജീത്തോ പെരുവഴിയിലാക്കിയ ജീവിതങ്ങള്‍; സൂരജ് പാലാക്കാരന്റെ വീഡിയോ സ്‌റ്റോറി

0

വമ്പന്‍ വാഹനനിര്‍മ്മാതാക്കളാണെങ്കിലും അവരുടെ പുത്തന്‍ മോഡലുകള്‍ പെരുവഴിയില്‍ പണിമുടക്കി വീണാല്‍ വാര്‍ത്തയാണ്. എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് പരസ്യംകൊടുക്കുന്നതിനാല്‍ വാര്‍ത്ത പുറംലോകത്തെത്തുക പ്രയാസമാണ്. അവിടെയാണ് ഫെയ്‌സ്ബുക്ക് വീഡിയോകളും മറ്റും ബദല്‍മാര്‍ഗമാകുന്നത്.

സാമൂഹികപ്രവര്‍ത്തകനായ സൂരജ് പാലാക്കാരന്റെ ഒരു വീഡിയോയാണ് തരംഗമാകുന്നത്. കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ ലോണെടുത്ത് വാങ്ങിയ മഹീന്ദ്രയുടെ ജീത്തോ വണ്ടിക്കെതിരേയാണ് പരാതി.

കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമെന്ന കമ്പനി വാഗ്ദാനം വിശ്വസിച്ച് സ്വന്തമാക്കിയ ജീത്തോ വണ്ടികള്‍ നാല്‍പതിനായിരം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ എന്‍ജിന്‍ നിന്ന് വഴിയില്‍ കിടക്കുകയാണെന്നാണ് പരാതി ഉയരുന്നത്. കടംവാങ്ങിയും ലോണെടുത്തും ജീത്തോ വാങ്ങിയ പാവങ്ങള്‍ ജീവിതംവഴിമുട്ടിയ അവസ്ഥയിലാണ്. മഹിന്ദ്ര ജീത്തോ വാങ്ങിയ മണിമല സ്വദേശികളായ നിരവധിപേരാണ് വീഡിയോയില്‍ പരാതി പറയാനെത്തിയത്.

കേരളത്തിലെമ്പാടും ആയിരക്കണക്കിനുപേരാണ് സമാന അവസ്ഥയില്‍ കഴിയുന്നത്. കമ്പനിയില്‍ പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ തയ്യാറാകുന്നുമില്ല. നവമാധ്യമങ്ങളില്‍ സജീവമായ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് ഗോപാല്‍ മഹീന്ദ്രയുടെ ശ്രദ്ധയിലേക്ക് ഈ പാവങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന വീഡിയോ എത്തിക്കാനായാല്‍ പരിഹാരം നടക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

#മഹീന്ദ്രയുടെ വണ്ടിയെടുത്ത് ജീവിതം വഴിമുട്ടി നിൽക്കുന്ന കുറെ സാധുജനങ്ങൾ! ദയവായി മറ്റുള്ളവരിലേക്കെത്തിക്കൂ!

Sooraj Palakkaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಸೆಪ್ಟೆಂಬರ್ 19, 2019

LEAVE A REPLY

Please enter your comment!
Please enter your name here