എട്ടു മണിക്കൂര്‍ ഷിഫ്റ്റിനിടെ ഒന്നിലധികം തവണ ടോയ്ലറ്റ് ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് പിഴ ചുമത്തി ചൈനീസ് കമ്പനി. ചൈനയിലെ ഡോങ്ഗുവാംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്നു ഇലക്ട്രിക് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കെതിരേ വിചിത്രനിയമം കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം, ഒന്നിലധികം തവണ ഓഫീസ് ടോയ്ലറ്റ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഓരോ തവണയും 20 യുവാന്‍ പിഴ ഈടാക്കും. ഇന്ത്യന്‍ കറന്‍സി പ്രകാരം 226 രൂപ പിഴ നല്‍കേണ്ടിവരും.ടോയ്ലറ്റ് ബ്രേക്ക് എന്ന മറവില്‍ സമയം കളയുന്ന ജീവനക്കാര്‍ക്കെതിരേയാണ് നപടിയെന്നാണ് കമ്പനിയുടെ വാദം. ദിവസത്തില്‍ ഒരിക്കല്‍ മാത്രം ടോയ്ലറ്റ് ഉപയോഗിക്കാന്‍ കമ്പനി നല്കിയ നോട്ടീസ് കമ്പനിയിലെ ചില ജീവനക്കാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗില്‍ പോസ്റ്റുചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കമ്പനിയുടെ ആഭ്യന്തര അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതി ഏഴു ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. സൗത്ത് ചൈന മോണിംഗ് പോസ്റ്റിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.