ചേതന്‍ ഭഗത് ഈയിടെ സ്വന്തം പുസ്തക വില്‍പ്പനയുടെ സ്ഥിതി പരിശോധിക്കാന്‍ മാസ്ക് ധരിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് രസകരമായ കാഴ്ച. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഫെയ്‌സ് മാസ്ക് ധരിച്ച്‌ പുറത്തിറങ്ങിയ ചേതന്‍ സ്വന്തം പുസ്തകം വഴിവാണിഭക്കാരന്റെ കയ്യില്‍ നിന്നും വാങ്ങുന്ന ദൃശ്യമാണ് വീഡിയോയില്‍. കൊറോണ വൈറസ് പടരാതിരിക്കാന്‍ നിര്‍ബന്ധിതമാക്കിയ ഫെയ്സ് മാസ്ക് ഉപയോഗപ്പെടുത്തി ചേതന്‍ തന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു വ്യാപാരിയുടെ അഭിപ്രായം പരിശോധിക്കുകയാണ്.

ഒരു മിനിറ്റ് ഒമ്ബത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഒരു ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാറിനുള്ളില്‍ ചേതനെ കാണാം. തന്റെ സമീപകാല പുസ്തകങ്ങളിലൊന്നായ ‘വണ്‍ അറേഞ്ച്ഡ് മര്‍ഡര്‍’ വില്‍ക്കുന്ന ഒരു പുസ്തക വില്‍പ്പനക്കാരനുമായി അദ്ദേഹം സംസാരിക്കുന്നു. മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ വില്പനക്കാരന് ആളെ മനസ്സിലാവുന്നില്ല. പുസ്തകത്തിന്റെ രചയിതാവ് നല്ലതാണോ എന്ന് ഭഗത് കച്ചവടക്കാരനോട്. പുസ്തകങ്ങള്‍ നല്ലതാണെന്ന് കച്ചവടക്കാരന്‍ ഉറപ്പുനല്‍കുന്നു. തുടര്‍ന്ന് അദ്ദേഹം പുസ്തകം വാങ്ങുകയും മാസ്ക് അഴിച്ച്‌ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു.

അദ്ദേഹം വഴിവാണിഭക്കാരനുമായി ഒരു സെല്‍ഫി എടുക്കുകയും ട്രാഫിക് സിഗ്നലുകളില്‍ തന്റെ പുസ്തകങ്ങള്‍ വിറ്റതിന് നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here