റോഡപകടങ്ങളില്‍ 95 ശതമാനത്തിലധികവും അശ്രദ്ധവും ഉത്തരവാദിത്തരഹിതവുമായ ഡ്രൈവിംഗ്് കൊണ്ടുണ്ടാകുന്നതാണ്. പെരുമഴയത്തും അമിതവേഗതയില്‍ ആനന്ദം കണ്ടെത്തുന്ന ഡ്രൈവര്‍മാര്‍ കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മഴ നനഞ്ഞുകിടക്കുന്ന റോഡിലൂടെ അമിതവേഗത്തില്‍ പാഞ്ഞുവന്ന മാരുതി ആള്‍ട്ടോ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബ്രേക്കിട്ടപ്പോള്‍ സംഭവിച്ച ഞെട്ടിപ്പിക്കുന്ന അപകടദൃശ്യമാണ് വീഡിയോയില്‍.
ഇത് കോട്ടയത്തുനടന്ന സംഭവമാണെന്നാണ് പറയപ്പെടുന്നത്.

റോഡില്‍ നിന്നും അതിവേഗത്തില്‍ തെന്നിമാറി കൂപ്പുകുത്തുന്ന ആള്‍ട്ടോ കാറും പിന്നാലെ വന്ന ബൊലേറോ വെട്ടിച്ചതോടെ എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു ആള്‍ട്ടോയില്‍ തട്ടി ഇരുവാഹനങ്ങളും കറങ്ങിത്തിരിഞ്ഞു നില്‍ക്കുന്നതിന്റെയും സിസിടിവി ദൃശ്യം ഏവരുടെയും കണ്ണുതുറപ്പിക്കും.

ഒരാളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മറ്റ് എത്രയോപേരുടെ ജീവിതംകൂടിയാകും നഷ്ടപ്പെടുത്തുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ അപകടദൃശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here