സ്ത്രീകള്‍ക്ക് പാത്രം കഴുകലും ചമ്മന്തി അരപ്പുമെല്ലാം പുതുമയുള്ള കാര്യങ്ങളല്ലെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലെത്തുന്ന ആദ്യദിനത്തില്‍, അതും വിവാഹവേഷത്തില്‍ തന്നെ പാത്രംകഴുകിച്ചാലോ. പുതുതലമുറയുടെ വിവാഹാഘോഷങ്ങള്‍ അതിരുകടക്കുന്നൂവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും ഒരു നവവധുവിനോടുള്ള പരാക്രമം കൂടി വൈറലാകുന്നത്. ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലാണ് മലപ്പുറത്തെ ഒരു കല്യാണദൃശ്യം പങ്കുവയ്ക്കപ്പെട്ടത്.

പുതുമണവാളനും കൂട്ടുകാരും ചേര്‍ന്നാണ് നവവധുവിനെ വിവാഹവേഷത്തില്‍തന്നെ പാത്രംകഴുകിച്ചത്. പോരാ, പോരായെന്ന് ആര്‍പ്പുവിളിക്കുന്ന കൂട്ടുകാര്‍ക്കൊപ്പം പുതുമണവാളനും ഒത്തുചേര്‍ന്നാണ് വിനോദപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നവവധുവിന് പാത്രംകഴുകാന്‍ വെള്ളമൊഴിച്ചുകൊണ്ട് മണവാളനും കൂടെയുണ്ട്. ആര്‍പ്പുവിളിക്കുന്ന ചെറുപ്പാര്‍ക്കിടയില്‍പ്രായംചെന്ന ഒരാളെപ്പോലും ചുറ്റുവട്ടത്ത് കാണാനില്ല. നവവധുവിനെ വിവാഹവേഷത്തില്‍ ചമ്മന്തിയരപ്പിച്ച വീഡിയോയും മുമ്പ് പ്രചരിച്ചിരുന്നു. ഇത്തവണ പെണ്‍കുട്ടി ചിരിച്ചുകൊണ്ടാണ് പങ്കുചേര്‍ന്നതെങ്കിലും നിരവധി വിമര്‍ശനങ്ങളാണ് കമന്റായി നിറയുന്നത്.

”എന്ത് നല്ല ആചാരങ്ങള്‍…… ഇത് പോലെ ഇനിയുമുണ്ടോ ആവോ?

സ്ത്രീകള്‍ ദേഷ്യപ്പെടേണ്ട… ആ കുട്ടി തമാശയായിട്ടെ എടുത്തുള്ളൂ….” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ്‌ചെയ്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here