ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇനി വനിതകളും

0

പറവൂര്‍: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഇനി വനിതകളും. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനുശേഷം എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൈനി രാജീവ് നിയമനം നേടി. എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍കടവിലെ ബിവറേജസ് ഔട്ട്‌ലെറ്റിലാണ് നിയമനം. മദ്യത്തിന്റെ സ്‌റ്റോക്ക്, വില്‍പ്പന തുടങ്ങിയവയുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിക്ക് ആദ്യമായി ലഭിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചിരുന്നു. അതിനിടെയാണ് പുതിയ നിയമനം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here