അസം കത്തിച്ചത് 2479 കാണ്ടാമൃഗക്കൊമ്പുകള്‍, 94 എണ്ണം തുടര്‍ന്നും സൂക്ഷിക്കും

കൊല്‍ക്കത്ത: 2479 കാണ്ടാമൃഗക്കൊമ്പുകള്‍ അസം സര്‍ക്കാര്‍ കത്തിച്ചു. ലോക കാണ്ടാമൃഗദിനമായ ഇന്നലെ അസമിലെ ബോകാഘട്ടിലെ സ്‌റ്റേഡിയത്തിലാണ് 1305 കിലോഗ്രാം കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വാശര്‍മയുടെ സാന്നിധ്യത്തിലാണ് നടപടി. കേസുകളുമായി ബന്ധപ്പെട്ട 50 കൊമ്പുകളും പഠനാവശ്യങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി 94 കൊമ്പുകളും സൂക്ഷിച്ചിട്ടുണ്ട്.

അസമിലാണ് ഏറ്റവും കൂടുതല്‍ ഒറ്റകൊമ്പന്‍ കാണ്ടാമൃഗങ്ങളുള്ളത്. 2018 ലെ കണക്കു പ്രകാരം മൊത്തം 2650 എണ്ണമുള്ളതില്‍ 2400 എണ്ണം കാസിരംഗ ദേശീയോദ്യാനത്തിലാണ്. കൊമ്പുകള്‍ക്ക് ഔഷധഗുണമുണ്ടെന്നുള്ള മിഥ്യാ ധാരണ നീക്കാന്‍ ഉപകരിക്കുന്നതാണ് സര്‍ക്കാര്‍ നടപടി.ആനക്കൊമ്പുകളും മറ്റു വന്യമൃഗങ്ങളുടെ സൂക്ഷിച്ചിരുന്ന ശരീര ഭാഗങ്ങളും ഇതോടൊപ്പം നശിപ്പിച്ചു.

വേട്ടക്കാരില്‍ നിന്നു പിടികൂടിയതും ദേശീയോദ്യാനങ്ങളില്‍ ചാകുന്നതുമായ കാണ്ടാമൃഗങ്ങളുടെ കൊമ്പുകളാണ് ഇവ. മൂന്നു കിലോ ഭാരവും 57 സെന്റീമീറ്റര്‍ നീളവുമുള്ളതാണ് ഇവയില്‍ ഏറ്റവും വലുത്.

Summary: On the occasion of #WorldRhinoDay Assam Govt burned 2,479 horns of greater one-horned rhinoceros in Golaghat to send a strong message to poachers that the horn is of no medicinal value.

LEAVE A REPLY

Please enter your comment!
Please enter your name here