സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച പണം ദുരിത ബാധിതര്‍ക്ക് നല്‍കി, രണ്ടാം ക്ലാസുകാരിക്ക് ഓരോ ജന്മദിനത്തില്‍ ഓരോ സൈക്കിള്‍ സമ്മാനം പ്രഖ്യാപിച്ച് കമ്പനി

0

സൈക്കിള്‍ വാങ്ങാന്‍ വര്‍ഷങ്ങളായി സൂക്ഷിച്ച നാണയങ്ങള്‍ കേരളത്തിലെ ദുരിത ബാധിതര്‍ക്ക് നല്‍കിയ രണ്ടാം ക്ലാസുകാരിക്ക് പിറന്നാള്‍ ദിനത്തില്‍ സൈക്കിള്‍ സമ്മാനം !!!

ചെന്നൈ വില്ലുപുരം ശിവറാം നഗറിലെ അനുപ്രിയയാണ് പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞ നാലുവര്‍ഷമായി സ്വരൂപിച്ചു വച്ചിരുന്ന 8,846 രൂപ കേരള മുഖ്യമന്ത്രിയുശട ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. അഞ്ചു കുടുക്കകളിലായി സൂക്ഷിച്ചിരുന്ന പണമാണ് അനുപ്രിയ എണ്ണിതിട്ടപ്പെടുത്തി നല്‍കിയത്.

ഇക്കാര്യമറിഞ്ഞ ഹീറോ സൈക്കിള്‍സ് എം.ഡി. പങ്കജ് എം മുഞ്ചാല്‍ ഇനിയങ്ങോട്ട് ആഘോഷിക്കുന്ന ഓരോ ജന്മദിനത്തിനും ഓരോ പുതിയ സൈക്കിള്‍ നല്‍കുമെന്് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ആദ്യത്തേത് കൈമാറുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here