മോനോന്‍/നായര്‍ ഇനിവേണ്ട; ജാതിവാല്‍ ഉപേക്ഷിച്ച് യുവനടന്‍ അനീഷും

0

സംവിധായകന്‍ അനില്‍രാധാകൃഷ്ണമേനോന്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചൂവെന്ന വിവാദത്തില്‍ പുതിയൊരു നവോദ്ധാനത്തിന് തുടക്കമിട്ടത് ‘ഒടിയന്‍’ സംവിധായകന്‍ വി.എ. ശ്രീകുമാറാണ്. അദ്ദേഹം തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്ന ‘മേനോന്‍’ പട്ടം ഇനി വേണ്ടെന്നു തീരുമാനിച്ചതായി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഒടിയനിലുള്‍പ്പെടെ അഭിനിയിച്ചിട്ടുള്ള യുവനടന്‍ അനീഷും അതേപാത സ്വീകരിച്ചതായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ പിതാവ് ജാതിവാലുകള്‍ ഒന്നുമില്ലാതെയാണ് തന്നെ സ്‌കൂളില്‍ ചേര്‍ത്തതെന്നും സിനിമായില്‍ എത്തുംമുമ്പ് പേരിനൊരു ഭംഗിക്കുവേണ്ടി താന്‍ ചേര്‍ത്താണ് ‘മേനോന്‍’ എന്നവാലെന്നും അനീഷ് കുറിച്ചു. ഇനി അതുണ്ടാവില്ലെന്നും തന്റെ മകന്‍ ‘ആര്യന്‍’ എന്ന പേരില്‍ അറിയപ്പെടുമെന്നും അനീഷ് ജി. കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മേനോന്‍/ നായര്‍ വാലുകളില്ലതെ
‘അനീഷ്’
എന്ന പേര് മാത്രമാണ്
പേരിടല്‍ ചടങ്ങിന്
എന്റെ അച്ഛന്‍ എന്റെ കാതില്‍ വിളിച്ച പേര്.
പിന്നീട്, ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് കഴിയുന്നത് വരെ
School register-ല്‍ അനീഷ്.ജി എന്നായി പേര്.
മാട്ട- മിമിക്രി സ്റ്റേജുകളില്‍ നിന്ന് ‘കെ.പി.എ.സി’ -യില്‍ നാടകം കളിക്കാന്‍ എത്തിയപ്പോഴും
ആ പേര് മാറ്റമില്ലാതെ തുടര്‍ന്നു.
സിനിമാ മോഹം മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ മുതല്‍
‘അനീഷ്.ജി’
എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന്
തോന്നുകയും
പേരിനൊപ്പം
‘മേനോന്‍’ എന്ന വാല്‍കക്ഷ്ണംകൂടെ
കൂട്ടിച്ചേര്‍ത്ത്
‘അനീഷ്.ജീ.മേനോന്‍’ എന്ന നീളമുള്ള പേരില്‍ അറിയപ്പെടാനും ഞാന്‍ ആഗ്രഹിച്ചു.
പക്ഷേ 15- 20 കൊല്ലം മുന്‍പ്
ആ വല്‍കഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല.
പറയാനും,എഴുതാനും
അഴകുള്ള ഒരു പേര് അത്രേയെ
തോന്നിയുള്ളു.
ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്
ഇന്ന് എന്റെ മകന്റെ പേരിടല്‍ ചടങ്ങിന്
ഞാനവനെ ജാതി-മത അടയാളങ്ങള്‍ ഇല്ലാതെ ‘ആര്യാന്‍’ എന്ന്
പേരുചൊല്ലി വിളിച്ചു.
ഇന്ന്
നവംബര്‍-1-2019 മുതല്‍ അവന്‍ ‘ബേബി ഓഫ് ഐശ്വര്യ’ എന്ന പോസ്റ്റില്‍ നിന്നും
സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു.
‘ആര്യന്‍’

മേനോൻ/ നായർ വാലുകളില്ലതെ "അനീഷ്"എന്ന പേര് മാത്രമാണ്പേരിടൽ ചടങ്ങിന് എന്റെ അച്ഛൻ എന്റെ കാതിൽ വിളിച്ച പേര്.പിന്നീട്,…

Aneesh G Menon ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ನವೆಂಬರ್ 1, 2019

LEAVE A REPLY

Please enter your comment!
Please enter your name here