ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാണക്കമ്പനിയായ ടെസ്ലയോട് ഇന്ത്യന്‍ നിര്‍മ്മിതമായ ഒരു കാറിനോളം ഇന്ധനക്ഷമതയും മലിനീകരണമില്ലാത്തതും കുറഞ്ഞ ചെലവുള്ളതുമായ ഒരു വാഹനം നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന ചോദ്യമുയര്ത്തിയിരിക്കയാണ് മഹീന്ദ്രഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര.
അദ്ദേഹം ഇന്ത്യന്‍ റോഡില്‍ ഓടുന്ന ഒരു റിക്ഷാവണ്ടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഈ ചോദ്യം പങ്കുവച്ചത്. അംബാസിഡര്‍കാറിന്റെ പിന്‍വശം വളരെ മനോഹരമായി തന്റെ കാളവണ്ടിയില്‍ കൂട്ടിയോജിപ്പിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ഇതുപോലെ രസകരമായ കാര്യങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവച്ച് സജീവമായി ഇടപെടുന്നയാള്കൂടിയാണ് ആനന്ദ് മഹീന്ദ്ര.