ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ നിരവധിപേര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ തന്റെ സമ്പാദ്യത്തിലൊരു ഭാഗം നീക്കിവയ്ക്കുന്നയാളാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരള വനവാസി വികാസ് കേന്ദ്രത്തിന്റെ ഇത്തവണത്തെ ‘വനമിത്രാ സേവാ പുരസ്‌കാരം’ ലഭിച്ചത് സന്തോഷ് പണ്ഡിറ്റിനാണ്. സാമൂഹ്യസേവനം കണക്കിലെടുത്താണ് പുരസ്‌കാരം പണ്ഡിറ്റിന് പുരസ്‌കാരം നല്‍കിയത്. വയനാട് ജില്ലയിലെ പനമരത്തു വച്ച നടന്ന ചടങ്ങില്‍ സന്തോഷ് പണ്ഡിറ്റ് പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here