ജയന്‍ ആരാധകനയച്ച ‘കത്ത് കിട്ടി’

മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മുഖമാണ് നടന്‍ ജയന്റേത്. നാല്‍പത്തിരണ്ടാം വയസില്‍ അദ്ദേഹം വിടപറഞ്ഞെങ്കിലും മലയാളികളുടെ മനസില്‍ ഒളിമങ്ങാത്ത ഓര്‍മ്മകളായി ജയന്‍ എന്ന താരം നിറഞ്ഞുനില്‍ക്കും. കഴിഞ്ഞ നവംബര്‍ 16-നായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മദിനം.

നവമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു കത്ത് പറന്നുനടക്കുകയാണ്. 1980 ഒക്‌ടോബര്‍ 31- ന് മദ്രാസില്‍ നിന്നും ജയന്‍ തന്റെ ആരാധകനായ അജിത്ത്് എന്നയാള്‍ക്ക് അയച്ച പോസ്റ്റ് കാര്‍ഡ് മറുപടിയാണ് അത്്.

”അയച്ച കത്ത് കിട്ടി. എന്നെയും എന്റെ പടങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇനി വരുന്ന മിക്ക പടങ്ങളും നല്ല പടങ്ങളാണ്. കണ്ടിട്ട് അഭിപ്രായമറിയിക്കൂ…ഓണാശംസകള്‍ക്ക് പ്രത്യേക നന്ദി. സ്‌നേഹപൂര്‍വ്വം ജയന്‍”

  • സ്വന്തം കൈപ്പടയില്‍ അദ്ദേഹം മറുപടിക്കത്തില്‍ ഇങ്ങനെ എഴുതി.

കത്തെഴുതി രണ്ടാഴ്ചയോളം കഴിഞ്ഞപ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് അദ്ദേഹം വിടപറഞ്ഞത്. അക്കാലത്ത് അഭിനയിച്ചുകൊണ്ടിരുന്ന എല്ലാ ചിത്രങ്ങളെക്കുറിച്ചും ജയന് മികച്ച പ്രതീക്ഷയാണുണ്ടായിരുന്നത് എന്ന് ഈ കത്തില്‍ നിന്നും മനസിലാക്കാനാകും. 1980 -ല്‍ ഓണാശംസകള്‍ അറിയിച്ച് അജിത് എന്ന ആരാധകനയച്ച കത്തിന് ജയനെഴുതിയ അമൂല്യമായ ആ കത്ത് നവമാധ്യമക്കൂട്ടായ്മകളില്‍ നൊമ്പരമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here