കാറിടിച്ചു, ആശുപത്രി യാത്രയ്ക്കിടെ കുഞ്ഞിനെയും അമ്മയെയും വണ്ടിയില്‍ നിന്ന് ഇറക്കി വിട്ടു, വിവാദമായപ്പോള്‍ നടപടി

0
18

ശ്രീകാര്യം: കാറിടിച്ചു പരുക്കേറ്റ രണ്ടു വയസുകാരനെയും അമ്മയെയും വഴിയില്‍ ഉപേക്ഷിച്ച കാറുടമയെ, സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സദാനന്ദപുരത്ത് കിഴക്കേവിള വീട്ടില്‍ സജി മാത്യുവിനെതിരെയാണു കേസ്.

ഡിസംബര്‍ 28നു വൈകുന്നേരം ശ്രീകാര്യത്തിനു സമീപമാണ് ചെമ്പഴന്തി അണിയൂര്‍ ഭദ്രാനഗറില്‍ അരവിന്ദ് സുധാകരന്റെ ഭാര്യ രേഷ്മ (27), മകന്‍ ആരുഷ് (രണ്ട്) എന്നിവര്‍ അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ പിന്നിലൂടെ വന്ന കാര്‍ ഇടിക്കുകയായിരുന്നു റോഡില്‍ വീണ ആരുഷിന മുഖത്ത് കാര്യമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാതെ സജി പോകാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കാറില്‍ കയറ്റി. എന്നാല്‍, സാവധാനത്തില്‍ വാഹനമോടിച്ച സജിയോട് വേഗത്തില്‍ പോകാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ക്ഷുഭിതനായി ഇറക്കിവിട്ടുവെന്നാണ് രേഷ്മയുടെ പരാതി.

കുട്ടിയുടെ അച്ഛന്‍ സഹൂമ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും മനുഷ്യാവകാശ കമ്മിഷനന്‍ ഇടപെടുകയും ചെയ്തതോടെയാണ് പോലീസ് നടപടിയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here