ആംസ്റ്റര്‍ഡാം: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യ നിലയില്‍ പുരോഗതി.

സാഹചര്യങ്ങള്‍ തീര്‍ത്തും പ്രതികൂലമായിട്ടും തന്നെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനയ്ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു. അഭിലാഷിന്റെ പ്രതികരണം പുതിയ ചിത്രം സഹിതം ഇന്ത്യന്‍ നാവികസേനയാണ് പുറത്തുവിട്ടത്.

‘കടല്‍ അന്ന് അവിശ്വസനീയമാം വിധം അശാന്തമായിരുന്നു. ഞാനും ബോട്ടായ തുരിയയും പ്രകൃതിയുടെ കരുത്ത് ശരിക്കും അറിയുകയായിരുന്നു. ഈ വിഷമഘട്ടത്തില്‍ തുഴച്ചിലിലുള്ള എന്റെ കഴിവാണ് രക്ഷിച്ചത്’ അഭിലാഷ് പറഞ്ഞു.

തന്റെ ഉള്ളിലെ പട്ടാളക്കാരനും നാവിക പരിശീലനവുമാണ് ഈ പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷിന് ആശുപത്രിയില്‍ ചികിത്സ തുടങ്ങിയതായും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമല്ലെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കും(32) കടലില്‍ കുടുങ്ങിയിരുന്നു. ഇദ്ദേഹത്തെയും ദ്വീപിലെത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here